Jithu Case: Grand Father said that Jayamol Statement is fake
പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്താന്‍ കാരണം സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു അമ്മ ജയമോള്‍ പോലീസിന് നല്‍കിയ മൊഴി. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്ര ഗൗരവത്തോടെ സംസാരിക്കാന്‍ ജിത്തു ആയിട്ടില്ല എന്നത് കേസ് നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഇക്കാര്യത്തില്‍ പോലീസിനും സംശയമുണ്ട്. ഇനി വസ്തു ഓഹരി തര്‍ക്കം തന്നെയാണ് ജയമോളെ പ്രകോപിപ്പിച്ചത് എന്നിരിക്കട്ടെ. ചുട്ടു കൊല്ലാനും ശേഷം മൃതദേഹം പിളര്‍ത്താനുമുള്ള പകയ്ക്ക് അതു കാരണമാകുമോ? ഒട്ടനവധി ചോദ്യങ്ങള്‍ കേസില്‍ ഉയരുന്നതിനിടെയാണ് ജയമോള്‍ പറഞ്ഞത് കള്ളമാണെന്ന വാദം ഉയരുന്നത്.മുത്തശ്ശിയുടെ കൈയ്യില്‍ നിന്ന് ചായ കുടിച്ച ശേഷം ആറു മണിയോടെയാണ് ജിത്തു തിരിച്ചുപോയത്. പത്ത് മണിയോടെയാണ് ജിത്തുവിനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരിച്ചിലില്‍ മുത്തച്ഛനും ഭാഗമായിരുന്നു. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.വസ്തു ഓഹരി തര്‍ക്കത്തിന്റെ കാര്യം കൊലപാതകവുമായി ബന്ധപ്പെട്ട് ഉദിക്കുന്നില്ലെന്നാണ് മുത്തച്ഛന്‍ പറയുന്നത്. കാരണം ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് ഭൂമി തന്റെ രണ്ടു മക്കള്‍ക്കുമായി വീതിച്ചു വില്‍പ്പത്രം എഴുതിയതാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല.